വിജയ് സേതുപതിയും സീനു രാമസ്വാമിയും വീണ്ടും ഒന്നിക്കുന്നു

vijay-sethupathyyy

തെന്‍മേര്‍ക്ക് പരവകാത്ത്, ധര്‍മധുരൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതിയും സീനു രാമസ്വാമിയും വീണ്ടും ഒന്നിക്കുന്നു. ‘പ്യാര്‍ പ്രേമ കാതല്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സീനു അടുത്ത പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞത്. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സീനു രാമസ്വാമി-വിജയ് സേതുപതി ചിത്രം ‘ഇടം പൊരുള്‍ ഇവന്‍’ റിലീസിനിരിക്കുകയാണ്.

അതേസമയം, വിജയ് സേതുപതിയുടെ ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രം ജുംഗ റിലീസ് ചെയ്തിരിക്കുകയാണ്. വ്യത്യസ്ത അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗോകുല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സയേഷയാണ് ജുംഗയിലെ നായിക.

ചെക്ക ചിവന്ത വാനം, സൂപ്പര്‍ ഡീലക്‌സ്, സീതാകാതി, 96 തുടങ്ങിയവയെല്ലാം വിജയ് സേതുപതിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

Top