വിജയ് സേതുപതി ചിത്രം ‘സീതാകാതി’ ; പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ടുവിലെ കൊഞ്ചം പാക്കത്ത കാണോം എന്ന കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ് സേതുപതിയും സംവിധായകന്‍ ബാലാജിയും ഒന്നിക്കുന്ന ചിത്രം സീതാകാതിയിലെ രണ്ടാം ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് സീതാകാതി. വേറിട്ട പ്രായമേറേയുള്ള ഗെറ്റപ്പിലാണ് ഫസ്റ്റ്‌ലുക്കില്‍ വിജയ് സേതുപതി എത്തിയത്.

കഴിഞ്ഞ വര്‍ഷം അവസാനമാണ് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായി വിജയ് സേതുപതി എത്തും. ആദ്യമായിട്ടാണ് താരം ഡബിള്‍ റോള്‍ അഭിനയിക്കുന്നത്.

സീതാകാതിയിലെ അയ്യ എന്ന കഥാപാത്രത്തിനായി വിജയ് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ധാരാളം സമയമെടുത്തു ചെയ്യുന്ന മേക്കപ്പ് വീഡിയോ ഇപ്പോള്‍ തന്നെ യൂട്യൂബില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

പാഷന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതി, അര്‍ച്ചന, ഗായത്രി, മഹേന്ദ്ര എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സംഗീതം ഗോവിന്ദ് മേനോന്‍.

Top