ആരാധകർ ആവേശമാക്കി വിജയ് സേതുപതി ചിത്രം തുഗ്ലക്ക് ദർബാറിന്റെ ടീസർ

വിജയ് സേതുപതി നായകനായി എത്തുന്ന ‘തുഗ്ലക്ക് ദര്‍ബാറി’ന്റെ ടീസർ പുറത്തിറങ്ങി.

നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണെന്നാണ് സൂചന. മഞ്ജിമ മോഹൻ, റാഷി ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. 96 എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബാലാജി തരണീധരന്‍ സംഭാഷണവും പ്രേംകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Top