വിജയ് സേതുപതി ചിത്രം സൂപ്പര്‍ ഡീലക്‌സ് : രണ്ടാമത്തെ പ്രമോ വീഡിയോ പുറത്തുവിട്ടു


വി
ജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം സൂപ്പര്‍ ഡീലക്സിന്റെ ഡിങ് ഡോങ് പ്രൊമൊ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ആരണ്യ കാണ്ഡം’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡറായാണ് വിജയ് സേതുപതിയെത്തുന്നത്. ശില്‍പ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയും ഫഹദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

സമന്ത,രമ്യ കൃഷ്ണന്‍, ഗായത്രി, മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മിസ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ. ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രം മാര്‍ച്ച് 29ന് പ്രദര്‍ശനത്തിന് എത്തും.

Top