വിജയ് സേതുപതി ചിത്രം ‘ജുംഗ” ; കിടിലൻ ടീസർ പുറത്തെത്തി

Vijay Sethupathi

വിക്രം വേദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടൻ വിജയ് സേതുപതി നായകനാകുന്ന പുതിയ തമിഴ് ചിത്രം ജുംഗയുടെ കിടുക്കൻ ടീസർ പുറത്തെത്തി. ഗോകുൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അധോലോക നേതാവായാണ് താരം എത്തുന്നത്.

ജംഗയിലെ നൃത്തരംഗങ്ങൾ ഒരുക്കുന്നത് രാജു സുന്ദരമാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിദ്ധാർത്ഥ് വിപിനാണ്. രണ്ടാം തവണയാണ് ഗോകുലും വിജയ് സേതുപതിയും ഒന്നിക്കുന്നത്.‘ഇതർക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്.

Top