മക്കള്‍ സെല്‍വന്‍ ഷൂട്ടിങ്ങിനായി കൊച്ചിയില്‍ ; വീഡിയോ കാണാം

vijay-sethupathyyy

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തി. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം കൊച്ചിയിലെത്തിയത്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി യാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജയറാമാണ് മറ്റൊരു താരം. ഇരുവരും തുല്യ പ്രാധാന്യമുള്ള വേഷമാണ് അവതരിപ്പിക്കുന്നത്.

തങ്ങളുടെ ഇഷ്ടതാരത്തിന്റെ ആദ്യ മലയാള സിനിമയ്ക്കായി കട്ട വെയ്റ്റിങ്ങിലാണ് ആരാധകര്‍. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി.

ആത്മീയയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗ്ഗീസ്,സിദ്ധാര്‍ത്ഥ് ശിവ,സുധീര്‍ കരമന,കലാഭവന്‍ പ്രജോദ്, ജോയി മാത്യു ,ടിനിടോം , അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി , നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ ,ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനില്‍ പനച്ചൂരാന്‍,ബി കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കുന്നത്. സജന്‍ കളത്തിലാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Top