വിജയ് സേതുപതിയുടെ പുതിയ ചിത്രം ‘ലാഭം’ ; ചിത്രീകരണം ആരംഭിച്ചു

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രം ലാഭത്തിന്റെ ചിത്രീകരണമാരംഭിച്ചു. ചിത്രത്തില്‍ ശ്രുതി ഹസനാണ് നായികയായെത്തുന്നത്. ശ്രുതിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലാഭം.

വിജയ് സേതുപതിയും 7sc എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്പി ജനനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചൈനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജഗപതി ബാബുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top