നിവിന്‍ പോളി ചിത്രം പടവെട്ടിന് ആശംസകളുമായി മക്കള്‍സെല്‍വന്‍

നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രം പടവെട്ടിന് ആശംസകളുമായി മക്കള്‍സെല്‍വന്‍ വിജയ് സേതുപതി. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് വിജയ് സേതുപതി ടീമിന് ആശംസകള്‍ നേര്‍ന്നത്. കഴിഞ്ഞ ദിവസമാണ് പടവെട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുവി താരം അതിഥി ബാലനാണ് നായിക. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് നിവിന്‍ പടവെട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ദീപക് ഡി മേനോനാണ് കാമറ. എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. ഗോവിന്ദ് വസന്തയാണ് സംഗീതം.

Top