ട്രാൻസ്ജെൻഡേഴ്‌സിനൊപ്പം അംബേദ്കറുടെ ചിത്രം വരച്ച് മക്കൾ സെൽവം

ക്കൾ സെൽവം വിജയ് സേതുപതി ട്രാൻസ്ജെൻഡർ വേഷത്തിൽ എത്തിയ ചിത്രമായിരുന്നു സൂപ്പർ ഡീലക്സ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡീലക്സിന് ശേഷം ട്രാൻസ്ജെൻഡർ സമൂഹത്തിന് എല്ലാവിധ പിന്തുണയും താരം പ്രഖ്യാപിച്ചിരുന്നു.

ട്രാൻസ്ജെൻഡേർസിന്റെ പല പരിപാടികളിലും താരം പങ്കെടുത്തിരുന്നു. ട്രാൻസ്‌ജെൻഡേർസ് നടത്തിയ സ്വതന്ത്രദിന പരിപാടിയിലും താരം അതിഥിയായി എത്തിയിരുന്നു. 100 ട്രാൻസ്ജെൻഡർ വ്യക്തികൾ ചേർന്ന് 7000 സ്‌ക്വയർ ഫീറ്റുളള അംബേദ്കറുടെ ചിത്രം വരച്ചാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.


ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.റെക്കോർഡിന്റെ ഭാഗമാകാൻ ഒരുങ്ങിയവരെ പ്രോൽസാഹിപ്പിക്കാൻ എത്തിയതായിരുന്നു മക്കൾ സെൽവൻ. തങ്ങളുടെ പരിശ്രമത്തിന് പിന്തുണ അറിയിച്ചെത്തിയ നടന് സംഘാടകർ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ലിംഗസമത്വത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചയാൾ എന്ന നിലയ്ക്കാണ് അംബേദ്കറുടെ ചിത്രം വരയ്ക്കാൻ തീരുമാനിച്ചതെന്ന് ഇവർ വ്യക്തമാക്കി.

Top