വിജയ് സേതുപതി ഇരട്ടവേഷത്തില്‍; ‘സങ്കതമിഴന്‍’ നവംബര്‍ 15 ന് തിയ്യറ്ററില്‍

വിജയ് സേതുപതി നായകനായെത്തുന്ന മാസ്സ് എന്റര്‍ടെയിനര്‍ ആക്ഷന്‍ ത്രില്ലര്‍ ‘സങ്കതമിഴന്‍’ പ്രവിജയ് സേതുപതി നായകനായെത്തുന്ന മാസ്സ് എന്റര്‍ടെയിനര്‍ ആക്ഷന്‍ ത്രില്ലര്‍ ‘സങ്കതമിഴന്‍’ പ്രദർശനത്തിന്. ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണെത്തുന്നത്.

റാഷി ഖന്ന, നിവേദാ പെത്തുരാജ് എന്നിവരാണ് നായികമാര്‍. അതോടെപ്പം തന്നെ നാസ്സര്‍, സൂരി, അനന്യ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്.

‘വാലു’,’സ്‌കെച്ച്’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ രചനയും സംവിധാനവും നിര്‍വ്വഹച്ചിരിക്കുന്നത്‌. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സാമൂഹ്യ പ്രസക്തമായ ഒരു പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരം കൂടിയാണ് ചിത്രം. വിജയ് സേതുപതി ആദ്യമായി ഇരട്ടവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ആര്‍. വേല്‍രാജാണ് ഛായാഗ്രാഹകന്‍. വിവേക് – മെര്‍വിന്‍ ഇരട്ടകളാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സി. കെ . അജയ് കുമാര്‍, പി ആര്‍ ഒ. വിജയാ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സങ്കതമിഴന്‍ നവംബര്‍ 15 ന് പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യും.

Top