ജവാനിൽ ഷാരൂഖിന് വില്ലനായി വിജയ് സേതുപതി

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു.

ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏറെ തിരക്കുള്ള നടനായതിനാൽ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും സിനിമയിൽ താരത്തിന്റെ സാന്നിധ്യം ഉടൻ പ്രഖ്യാപിക്കുമെന്നും ജവാൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ എന്റർടെയിൻമെന്റ് ട്രാക്കർ കൗശിക് എൽ.എമ്മും ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വാർത്ത പുറത്തുവന്നതിന് പിന്നാലെ വിജയ് സേതുപതിയും ഷാരൂഖ് ഖാനും ഒരുമിച്ചുള്ള പഴയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Top