മുത്തയ്യ മുരളീധരനായി വിജയ് സേതുപതി ; ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തിൽ തമിഴ് സൂപ്പർസ്റ്റാർ വിജയ് സേതുപതി കേന്ദ്രകഥാപാത്രമായെത്തും. മുത്തയ്യയുടെ കരിയറിലെയും ജീവിതത്തിലെയും പ്രധാനമുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന. വിജയ് സേതുപതി മുത്തയ്യ മുരളീധരനായി വേഷമിടുന്ന ചിത്രം സംവിധാനം ​ചെയ്യുന്നത് എം.എസ്​ ശ്രീപതിയാണ്.

 

മുത്തയ്യ ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ പേര്​ ‘800’ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, പോസ്റ്ററിൽ പേരുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല. ചിത്രത്തിന്റെ പോസ്റ്റർ വിജയ് സേതുപതി തന്റെ ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി ഭാഷകളില്‍ ചിത്രം റിലീസാവുമെന്നാണ് അറിയുന്നത്.

Honoured to be a part of this landmark project. Update soon #MuthiahMuralidaran #MovieTrainMP #MuralidaranBiopic #MSSripathy #Vivekrangachari

Posted by Vijay Sethupathi on Thursday, October 8, 2020

 

മുത്തയ്യ മുരളീധരന്റെ ബയോപിക്കിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു. മുത്തയ്യയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് ഏറെ വെല്ലിവിളിയേറിയ കാര്യമാണെന്നും താൻ അതിനായി കാത്തിരിക്കുകയാണെന്നും വിജയ് വ്യതമാക്കി .

Top