മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ല്‍ നിന്ന് പിന്മാറുന്നതായി വിജയ് സേതുപതി

ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ ‘800’ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിന്മാറിയതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. സിനിമയില്‍ നിന്ന് പിന്മാറണമെന്ന് മുത്തയ്യ മുരളീധരനും വിജയ് സേതുപതിയോട് അഭ്യര്‍ഥിച്ചിരുന്നു.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ ന്യായീകരിച്ച വ്യക്തിയാണ് മുരളീധരനെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ? എന്റെ ജീവിതത്തെകുറിച്ച് അറിയാത്തവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എന്നെ തമിഴ് സമൂഹത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വ്യക്തയായി മുദ്ര കുത്തുന്നു. അതെന്നെ വേദനിപ്പിക്കുന്നു. എന്റെ കാരണങ്ങള്‍ എന്റെ എതിരാളികളെ സമാധാനിപ്പിക്കില്ലെങ്കിലും മറുവശത്ത്, എന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു- എന്നായിരുന്നു മുത്തയ്യ മുരളീധരന്റെ പ്രതികരണം.

Top