തവസിക്ക് താങ്ങായി വിജയ് സേതുപതിയും ശിവകാർത്തികേയനും

ചെന്നൈ : ക്യാൻസർ ബാധിതനായ തമിഴ് നടൻ തവസിക്ക് സഹായവുമായി വിജയ് സേതുപതിയും ശിവകാർത്തികേയനും. ശിവകാർത്തികേയൻ 25,000 രൂപയും വിജയ് സേതുപതി ഒരു ലക്ഷം രൂപയുമാണ് നൽകിയത്. ക്യാൻസർ ബാധിച്ച് തിരിച്ചറിയാൻ കഴിയാത്ത നിലയിലുള്ള തവസിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എന്നാൽ തവസിയുടെ ചികിത്സ ഡിഎംകെ എംഎൽഎ ശരവണൻ പൂർണമായും ഏറ്റെടുത്തിരുന്നു. താരത്തിന്റെ ചികിത്സാ ചെലവുകളെല്ലാം ഏറ്റെടുത്ത വിവരം എംഎൽഎ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

Top