വിജയ് സേതുപതിയുടേയും കത്രീന കൈഫിന്റേയും ‘മെറി ക്രിസ്മസ്; റിലീസ് പ്രഖ്യാപിച്ചു

വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്ന ചിത്രമാണ് ‘മെറി ക്രിസ്മസ്’.ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.പല കാരണങ്ങളാല്‍ മെറി ക്രിസ്മസിന്റെ റിലീസ് നീണ്ടുപോയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു.മെറി ക്രിസ്മസ് 2023 ഡിസംബര്‍ 15നാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

ശ്രീറാം രാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്. തമിഴിലും മെറി ക്രിസ്മസ് എത്തും. വിജയ് സേതുപതിയുടെയും കത്രീന കൈഫിന്റെയും കഥാപാത്രം എന്തായിരിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല.

Top