ആരാധകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങി വീണ്ടും വിജയ് സേതുപതി

സിനിമ ഒരു വിസ്മയ ലോകമാണ്, അതുപോലെ തന്നെയാണ് ചില നടന്മാരും.

ഏതു ഭാഷകളിലായാലും അവരുടെ അഭിനയം ആരാധകരുടെ മനം കവരും. യുവതാരങ്ങള്‍ക്കിടയില്‍ ഇപ്പോൾ ശ്രദ്ധേയനായ താരമാണ് വിജയ് സേതുപതി.

പുതിയ ചിത്രം ‘ഒരു നല്ല നാൾ പാത്തുസൊൽറേൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

വിജയ് സേതുപതിയോടൊപ്പം ഗൗതം കാർത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം അറുമുഖ കുമാർ ആണ് നിർവഹിക്കുന്നത്.

അതേസമയം, സത്യൻ അന്തിക്കാട്, മോഹൻലാൽ, റഹ്മാൻ ടീമിന്റെ മലയാള സിനിമ പപ്പൻ പ്രിയപ്പെട്ട പപ്പനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ‘ഒരു നല്ല നാൾ പാത്തുസൊൽറേൻ’ എന്ന് കരുതുന്നു.

സിനിമയില്‍ എട്ട് ഗെറ്റപ്പുകളിലായിരിക്കും താരം എത്തുക, മൂന്ന് ഹെയര്‍ സ്‌റ്റൈലിസ്റ്റുകളാണ് വിജയ് സേതുപതിക്കു വേണ്ടി ചമയങ്ങള്‍ ഒരുക്കുന്നത്.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മണിക്കൂറുകളോളമാണ് നടന്‍ ചിലവഴിച്ചത്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചു കഴിഞ്ഞെങ്കിലും ചിത്രം എന്നായിരിക്കും റിലീസ് ചെയ്യുകയെന്ന് തീരുമാനിച്ചിട്ടില്ല.

വിജയ് സേതുപതി നായകനായി വരുന്ന പരീക്ഷണ ചിത്രങ്ങളെല്ലാം വിജയിക്കുന്നതിനാൽ ‘ഒരു നല്ല നാൾ പാത്തുസൊൽറേ’നും വിജയപ്പട്ടികയിൽ ഇടം പിടിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

Top