മുഖ്യമന്ത്രിയായി രണ്ടാം തവണ ;ഗുജറാത്തില്‍ വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു.

ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

എന്നാല്‍, പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസ്സ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ലുനാവാഡയില്‍ സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ രത്തന്‍സിങ് റാത്തോഡിന്റെ പിന്തുണ കൂടി ലഭിച്ചതോടെ 100 അംഗങ്ങളുമായാണ് ബിജെപി സര്‍ക്കാര്‍ അധികാരം ഉറപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിധിന്‍പട്ടേലും തുടര്‍ച്ചയായ രണ്ടാം തവണയാണ് ചുമതലയേല്‍ക്കുന്നത്.

Top