ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ വിജയ് പി നായര്‍

കൊച്ചി: ഭാഗ്യലക്ഷ്മിയുടെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ വിജയ് പി. നായര്‍ ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പിന് തന്നെക്കൂടി കേള്‍ക്കണമെന്നാണ് ആവശ്യം. ഭാഗ്യലക്ഷ്മിയും കൂട്ടരും തന്റെ താമസ സ്ഥലത്തെത്തി കൈയേറ്റം ചെയ്യുകയായിരുന്നു. തന്റെ ഫോണും ലാപ്‌ടോപ്പും സ്വമേധയാ കൈമാറിയതാണെന്ന ജാമ്യഹര്‍ജിയിലെ വാദം ശരിയല്ല. താന്‍ പറഞ്ഞതു പ്രകാരമാണ് അവര്‍ വന്നതെന്ന വാദവും തെറ്റാണ്.

സെപ്റ്റംബര്‍ 26-ലെ സംഭവം അവര്‍ ചിത്രീകരിച്ച ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടില്ല. അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതാണെന്നാണ് വിജയ് പി. നായരുടെ അപേക്ഷയില്‍ പറയുന്നത്. അതേസമയം, ഭാഗ്യലക്ഷ്മിയും കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി പറയും.

Top