‘പാരസൈറ്റി’ന് വിജയ് ചിത്രവുമായി സാമ്യം? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച പൊടിപൊടിക്കുന്നു

സ്‌കര്‍ വേദിയില്‍ മികച്ച സിനിമക്കും, സംവിധായകനുമടക്കം നാലു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കൊറിയന്‍ ചിത്രമാണ് ‘പാരസൈറ്റ്’. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ള ചൂടേറിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ‘പാരസൈറ്റ്’ ചിത്രം തമിഴ് നടന്‍ വിജയുടെ ‘മിന്‍സാര കണ്ണാ’ എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന ചര്‍ച്ചകളാണ് പൊടിപൊടിക്കുന്നത്.

1999ല്‍ വിജയിയെ നായകനാക്കി കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ‘മിന്‍സാര കണ്ണാ’. ഈ ചിത്രവുമായി പാരസൈറ്റിന് അത്ര ചെറുതല്ലാത്ത സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നേറുകയാണ്.

വിജയ് ചിത്രവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന കഥാപരിസരമാണ് ‘പാരസൈറ്റ്’ എന്ന ചിത്രത്തിന്റേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാല്‍ ഈ സാദൃശ്യം തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

Top