വിജയ് ചിത്രം ‘ദ ഗോട്ട്’ പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്

പൊങ്കല്‍ ദിനത്തോടനുബന്ധിച്ച് വിജയ് ചിത്രം ‘ദ ഗോട്ട്’ പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ പോസ്റ്ററുകളും ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ വിജയ് മാത്രം ആയിരുന്നെങ്കില്‍ ഇത്തവണ അത് നാല് പേരാണ്.

വിജയ്ക്ക് ഒപ്പം നടന്മാരായ പ്രശാന്ത്, വിജയ്, അജ്മല്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. നാല്‍വര്‍ സംഘം കയ്യില്‍ തോക്കേന്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പോര്‍മുഖത്തില്‍ ആണ് ഇവര്‍ നില്‍ക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഒന്നുകില്‍ ദ ഗോട്ട് ഒരു ആര്‍മി ചിത്രമാകാം അല്ലെങ്കില്‍ സ്‌പെഷ്യല്‍ ഏജന്‍സിക്കാരുടെ സിനിമയാകാമെന്നുമാണ് പോസ്റ്റര്‍ കണ്ടുള്ള പ്രേക്ഷക വിലയിരുത്തല്‍. എന്നാല്‍ ഇതുവരെ വന്ന പോസ്റ്ററില്‍ നിന്നും സിനിമയെ കുറിച്ച് ഒരു എത്തുംപിടിയും ലഭിക്കുന്നില്ലല്ലോന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും പൊങ്കല്‍ ദിനത്തോട് അനുബന്ധിച്ചെത്തിയ പുത്തന്‍ അപ്‌ഡേറ്റ് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.

Top