‘ദളപതി 65’; വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറാനൊരുങ്ങി ഷൈന്‍ ടോം ചാക്കോ

ളപതി 65′ എന്ന് താല്‍ക്കാലികമായി പേരിട്ട വിജയ് ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങി മലയാളി താരം ഷൈന്‍ ടോം ചാക്കോ. ഷൈന്‍ അഭിനയിക്കുന്ന ആദ്യത്തെ ഇതരഭാഷാ ചിത്രം കൂടിയാണിത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.

ഞാന്‍ പ്രകാശന്‍’ ഫെയിം അപര്‍ണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായിക.

‘ദളപതി 65’ ഏതു വിഭാഗത്തിന്‍ പെടുന്ന ചിത്രമായിരിക്കുമെന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ഫണ്‍-എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം.

 

Top