വിജയ് ചിത്രം സര്‍ക്കാറിലെ ‘സിംതാങ്കാരന്‍’ ഗാനം പുറത്തിറങ്ങി

വിജയ്‌യും എ ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രം സര്‍ക്കാറിലെ സിംതാങ്കാരന്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നാടന്‍പാട്ടിന്റെ ഈണത്തിലുള്ള ഈ പാട്ടൊരുക്കിയിരിക്കുന്നത് സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ ആണ്. വിവേക് ആണ് സിംതാങ്കാരനു വേണ്ടി വരികള്‍ എഴുതിയിരിക്കുന്നത്. ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിജയ് ചിത്രത്തിനു വേണ്ടി റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. നവംബറില്‍ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. കീര്‍ത്തി സുരേഷാണ് നായിക. പാപ്രി ഘോഷ്, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്.

Top