വിജയ് ചിത്രം മാസ്റ്ററിന്റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോൺ പ്രൈമിന്

സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിനെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്ത് വരുന്നു. സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായിയാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം തീയേറ്റര്‍ റിലീസ് തന്നെ ആയിരിക്കും.

തീയേറ്റര്‍ റിലീസിനു പിന്നാലെയുള്ള സ്ട്രീമിംഗ് അവകാശമാണ് ആമസോണ്‍ പ്രൈം നേടിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയൊട്ടാകെ വന്‍ റിലീസിനാണ് ഒരുങ്ങുന്നതെന്നും വിവരമുണ്ട്. ബി4യു മോഷന്‍ പിക്സ് ആണ് ഹിന്ദി പതിപ്പിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Top