കാത്തിരിപ്പുകൾക്ക് വിരാമം; ‘മാസ്റ്റർ’ ജനുവരി 13ന് തിയറ്ററുകളിൽ

റെ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കുമൊടുവിൽ വിജയ് ചിത്രം മാസ്റ്റർ ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ചിത്രം പൊങ്കലിനു തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. തീയേറ്ററിൽ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്തു കളയാൻ ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

തിയറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ അനുവദിക്കുള്ളുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഈ നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്‌യ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാളവിക മോഹനനാണ് നായിക.

Top