വിജയ്‌യുടെ കത്തി ഹിന്ദി റീമേക്ക്; നായകവേഷത്തില്‍ അക്ഷയ് കുമാറോ രണ്‍വീര്‍ സിംഗോ?

വിജയ് നായകനായ തമിഴ് ബ്ലോക്ബസ്റ്റര്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനിരിക്കുകയാണ്. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം ഏറ്റെടുത്തിരിക്കുന്നത്. റീമേക്കില്‍ അക്ഷയ് കുമാര്‍ അല്ലെങ്കില്‍ രണ്‍വീര്‍ സിങ് ആയിരിക്കും ചിത്രത്തില്‍ വിജയ്‌യുടെ വേഷത്തിലെത്തുകയെന്നാണ് സഞ്ജയ് ലീലാ ബന്‍സാലി പറയുന്നത്.

എ ആര്‍ മുരുകദോസ് ആണ് കത്തി സംവിധാനം ചെയ്തത്. എ എല്‍ ബി ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. എ.ആര്‍. മുരുkദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. കൊലവെറി ഫെയിം അനിരുദ്ധാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വിജയ് ഇരട്ട റോളുകളിലാണ് ചിത്രത്തില്‍ വേഷമിട്ടത്.

എ ആര്‍ മുരുകദാസുമൊത്തുള്ള സര്‍ക്കാര്‍ ആണ് വിജയ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രം ഈ വര്‍ഷം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.

Top