വിജയ് ചിത്രം കത്തിയുടെ ഹിന്ദി റീമേക്ക് വരുന്നു; നായകന്‍ അക്ഷയ് കുമാര്‍

ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം കത്തി ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു. അക്ഷയ് കുമാറിനെ നായകനാക്കി ജഗന്‍ ശക്തിയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. കത്തി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന കാര്യം ജഗന്‍ ശക്തി തന്നെയാണ് വെളിപ്പെടുത്തിയത്. ആക്ഷന്‍ ചിത്രങ്ങളെ വേറിട്ട രീതിയില്‍ ഒരുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ജഗന്‍ ശക്തി പറഞ്ഞത്.

2014ല്‍ പ്രദര്‍ശനത്തിന് എത്തിയ കത്തിയില്‍ വിജയ് ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. കതിരേശന്‍, ജീവാനന്ദം എന്നീ കഥാപാത്രങ്ങളായിട്ടായിരുന്നു വിജയ് അഭിനയിച്ചത്. സാമന്തയായിരുന്നു ചിത്രത്തിലെ നായിക.

അക്ഷയ് കുമാര്‍ നായകനായി ജഗന്‍ ശക്തി ഒരുക്കുന്ന പുതിയ ചിത്രമാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായിട്ടുള്ള മിഷന്‍ മംഗള്‍.ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. വിദ്യാ ബാലന്‍, തപ്‌സി, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കിര്‍ത്തി എന്നിവര്‍ ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞരായാണ് വേഷമിടുന്നത്. ചിത്രം ആഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും.

Top