വിജയ്‌യുടെ കത്തി ബോളിവുഡിലേക്ക്; പകര്‍പ്പാവകാശം ഏറ്റെടുത്ത് സഞ്ജയ് ലീലാ ബന്‍സാലി

വിജയ് നായകനായ തമിഴ് ബ്ലോക്ബസ്റ്റര്‍ ചിത്രം കത്തി ബോളിവുഡിലേക്ക്. എ ആര്‍ മുരുകദോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തിന്റെ പകര്‍പ്പാവകാശം ഏറ്റെടുത്തിരിക്കുന്നത്. എ എല്‍ ബി ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.

എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. കൊലവെറി ഫെയിം അനിരുദ്ധാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വിജയ് ഇരട്ട റോളുകളിലാണ് ചിത്രത്തില്‍ വേഷമിട്ടത്.

എ ആര്‍ മുരുകദാസുമൊത്തുള്ള സര്‍ക്കാര്‍ ആണ് വിജയ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രം ഈ വര്‍ഷം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.

Top