വിജയ് ചിത്രം ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി

വിജയിയുടെ പുതിയ ചിത്രം ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി. സിങ്കപ്പെണ്ണെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിവേകിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍.റഹ്മാനാണ്.

ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റിലിയും- വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗിലി.

ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകന്റെ കഥാപാത്രമാണ് വിജയ്യുടെ ഇരട്ടവേഷങ്ങളില്‍ ഒന്ന്.16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍ ട്രെയിനിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ രണ്ടാമത്തെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

നയന്‍താരയാണ് ചിത്രത്തിലെ നായിക. എജിഎസ് എന്റര്‍ടെയ്ന്റ്മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്റോഫ് എന്നിവര്‍ ഉള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.എ ആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്.

Top