വിജയ് ചിത്രം ‘ബീസ്റ്റിന്’ കുവൈറ്റില്‍ വിലക്ക്

വിജയിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ ബീസ്റ്റിന് കുവൈറ്റില്‍ വിലക്ക്. ഏപ്രില്‍ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം രാജ്യത്ത് നിരോധിച്ചതിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

നേരത്തെ കുറുപ്പ്, എഫ്‌ഐആര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കുവൈറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ‘ബീസ്റ്റ്’ തമിഴ്, ഹിന്ദി ട്രെയിലറുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തെലുങ്ക്, മലയാളം, കന്നഡ ട്രെയിലറുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ചിത്രം ബോക്സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് ബീസ്റ്റിന്റെ നിര്‍മ്മാതാക്കള്‍.

Top