നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്; വിജയ്ക്ക് കത്തെഴുതി അമ്മ

മിഴിലെ സൂപ്പര്‍താരമാണ് ഇളയദളപതി വിജയ്. ലക്ഷക്കണക്കിന് ആരാധകരുള്ള താരം മികച്ച ഒരു സാമൂഹിക പ്രവര്‍ത്തകനുമാണ്. ഇപ്പോഴിതാ താരത്തിന്റെ അമ്മ ശോഭ ചന്ദശേഖരന്‍ വിജയ്ക്ക് വികാരനിര്‍ഭരമായ കത്തെഴുതിയിരിക്കുകയാണ്. ഒരു മാസികയിലാണ് ശോഭ ചന്ദശേഖരന്റെ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്. നീ ആദ്യമായെന്റെ കൈപിടിച്ച് നടന്നത് എനിക്കോര്‍മയുണ്ട്. അവിടം മുതലുള്ള നിന്റെ യാത്രയില്‍ നീ ഒരുപാട് തവണ വീഴുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അമ്മ പറയുന്നു. നിന്നോടുള്ള സ്നേഹം എന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ഈ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു”.

“നിന്റെ കരച്ചില്‍ പുഞ്ചിരിയായ ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്നേഹമാണ് അതാണ് എല്ലായ്പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നുവെന്നും താരത്തിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.”

“തമിഴ് ജനത നിന്നെ ഒരു സൂപ്പര്‍താരമായി നെഞ്ചിലേറ്റിക്കഴിഞ്ഞു. എം.ജി.ആറിനെയും രജനികാന്തിനെയും പോലെ. നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്. ലക്ഷക്കണക്കിന് അമ്മമാര്‍ക്കൊപ്പം നിന്നുകൊണ്ട് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്”.

Top