ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ-പാക് മത്സരം കാണാന്‍ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ മല്യയുമെത്തി

എജ്ബാസ്റ്റണ്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാന്‍ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ വിവാദ ഇന്ത്യന്‍ മദ്യ വ്യവസായി വിജയ് മല്യയും എത്തി.

വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്റെയും സുനില്‍ ഗവാസ്‌കറുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ എഎന്‍ഐ ട്വീറ്റ് ചെയ്തു.

നേരത്തേ, ബ്രിട്ടന്‍ പോലീസായ സ്‌കോട്ലന്‍ഡ് യാര്‍ഡിന്റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ.

വന്‍തുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം മല്യയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Top