വിജയ് മല്ല്യക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം

ലണ്ടന്‍ : വിവാദ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടന്‍ ഔദ്യോഗികമായി അനുവാദം നല്‍കി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി അനുവാദം നല്‍കിയത്. വിധിക്കെതിരെ വിജയ് മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.

വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ ബ്രിട്ടീഷ് കോടതി തിങ്കളാഴ്ച്ചയാണ് വിധി പറഞ്ഞത്. ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മല്യയുടെ പരാതി പരിഗണിച്ചത്. എന്നാല്‍ മല്യക്ക് തിരിച്ചടിയായി കോടതി ഇന്ത്യക്ക് കൈമാറണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്.വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ സന്നദ്ധനാണെന്ന് മല്യ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

Top