മദ്യരാജാവ് വിജയ് മല്യയുടെ സ്വകാര്യ ഹെലികോപ്റ്ററുകള്‍ വിറ്റു

vijay mallya

ബംഗളൂരു: വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ വിറ്റതായി റിപ്പോര്‍ട്ട്. 8.75 കോടി രൂപയ്ക്കാണ് ഹെലികോപ്റ്ററുകള്‍ വിറ്റിരിക്കുന്നത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഹെലികോപ്റ്ററുകള്‍ ഓണ്‍ലൈന്‍ ലേലത്തിന് വെച്ചത്.

ഹെലികോപ്റ്ററുകള്‍ വാങ്ങിയത് ചൗധരി ഏവിയേഷനാണ്. 4.37 കോടി രൂപ വീതമാണ് ഹെലികോപ്റ്ററുകള്‍ക്ക് ചൗധരി ഏവിയേഷന്‍ മുടക്കിയത്. അഞ്ച് സീറ്റിന്റെ ഏയര്‍ബസ് യുറോകോപ്റ്റര്‍ ബി155 ഹെലികോപ്റ്ററുകളാണ് ഇവ. ഹെലികോപ്റ്ററുകള്‍ മുംബൈയിലെ ജുഹു വിമാനത്താവളത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Top