സാമ്പത്തിക തട്ടിപ്പ് കേസ്; യു.കെ ഹൈക്കോടതിയില്‍ മല്യ വീണ്ടും ഹര്‍ജി നല്‍കി

vijay mallya

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ വീണ്ടും ഹര്‍ജി നല്‍കി. നാടുകടത്തലിനെതിരെ യു.കെ ഹൈക്കോടതിയിലാണ് വിജയ് മല്യയുടെ അപ്പീല്‍. അപ്പീല്‍ പുതുക്കാനുള്ള അപേക്ഷ വിജയ് മല്യ സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അപ്പീല്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെടാനുള്ള അഞ്ചു ദിവസത്തെ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മല്യ ഹൈക്കോടതിയെ സമീപിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക കുറ്റകൃത്യം, ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ചുമത്തിയ കേസുകളില്‍ വിചാരണയ്ക്ക് വേണ്ടി വിജയ് മല്യയെ തിരികെ നല്‍കണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Top