വിജയ് മല്യക്കെതിരേ സിബിഐ സര്‍പ്പിച്ച തെളിവുകള്‍ സ്വീകാര്യം; ലണ്ടന്‍ കോടതി

vijaymalliya

ലണ്ടന്‍: വിജയ് മല്യയ്ക്കെതിരേ സിബിഐ സര്‍പ്പിച്ച തെളിവുകള്‍ സ്വീകാര്യമെന്ന് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതി. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസ് ജൂലായ് 11 ന് കോടതി വീണ്ടും പരിഗണിക്കും. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലായ് 11 വരെ മല്യയുടെ ജാമ്യം നീട്ടിയിട്ടുണ്ട്.

വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9,000 കോടിരൂപ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മല്യയെ കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. തെളിവുകള്‍ സ്വീകാര്യമാണെന്ന് വ്യക്തമാക്കിയ കോടതി നടപടി സിബിഐക്ക് ആത്മവിശ്വാസമാണ്. മല്യയെ കൈമാറണമെന്ന ആവശ്യം നിരസിച്ചതിന് പിന്നാലെ ഇന്ത്യന്‍ അധികൃതര്‍ നല്‍കിയ അപ്പീലാണ് വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതി പരിഗണിക്കുന്നത്.

ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്ന് മല്യയുടെ അഭിഭാഷകര്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഇന്ത്യയ്ക്ക് കൈമാറിയാല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാവും മല്യയെ പാര്‍പ്പിക്കുകയെന്നും വൈദ്യസഹായം അടക്കമുള്ളവ ലഭ്യമാക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.

2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യവിട്ടത്. വ്യവസായിയെന്ന നിലയില്‍ മല്യയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യാതൊരു തടസവുമില്ലെന്നും ഇന്ത്യന്‍ അധികൃതര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്

Top