Vijay Mallya – enforcement

ന്യൂഡല്‍ഹി: രാജ്യംവിട്ട മദ്യ വ്യവസായി വിജയ് മല്യ ഇന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ടു ഹാജരാകില്ല. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് കാട്ടി മല്യ കത്ത് നല്‍കിയിട്ടുണ്ട്.

ബാങ്കുകളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനാല്‍ ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് മല്യ അറിയിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് മല്യ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാകുന്നത്.

കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഇടപാടുകളിലും മല്യ വിമാനക്കമ്പനിക്കായി വാങ്ങിയ ബാങ്ക് വായ്പകളിലും തിരിമറി നടത്തി വന്‍തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ എന്നറിയാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കുന്നത്.

വിജയ് മല്യ ലോകത്തെ വിവിധഭാഗങ്ങളില്‍ സമ്പാദിച്ച ആഡംബരവസതികളും മറ്റു സ്വത്തുക്കളും വാങ്ങാന്‍ ഇത്തരം വായ്പകള്‍ ഉപയോഗിച്ചിരുന്നുവോ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അന്വേഷിക്കുന്നത്.

Top