കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമെന്ന് ബി.ജെ.പി

sambit-pathra

ന്യൂഡല്‍ഹി: വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമെന്ന് ആരോപണം ഉന്നയിച്ച് ബി.ജെ.പി വക്താവ് സംപിത്ത് പത്ര.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വക്താവിനെപ്പോലെയാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്നും തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനിയെപ്പോലെയാണ് രാഹുല്‍ കിംഗ് ഫിഷറിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയ്റ്റ്‌ലി-മല്യ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, രാഹുല്‍ ഗാന്ധി ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് വിജയ് മല്യ ജയ്റ്റ്‌ലിയുടെ പേര് പറഞ്ഞതെന്നും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപണം ഉന്നയിച്ചിരുന്നു.

Top