ഇന്ത്യയില്‍ എത്തിയാല്‍ വിജയ് മല്യ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍

ഡല്‍ഹി: വിജയ് മല്യ ഇന്ത്യയില്‍ എത്തിയാല്‍ മല്യയെ മുംബൈ ആര്‍തര്‍ റോഡ് ജയിലടക്കുമെന്ന് സൂചന.

ബ്രിട്ടണിലെ കോടതിയെ ഇന്ത്യ ഇക്കാര്യം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് ആയുധം കൈവശം വെച്ചുവെന്ന കേസില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനെയും ഇവിടെയാണ് പാര്‍പ്പിച്ചിരുന്നത്.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടണിലാണ് ഒളിവില്‍ കഴിയുന്നത്.

നേരത്തെ മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം യുകെയിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഇന്ത്യയിലെ ജയിലുകളില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരത്തിലൊരു നടപടി.

ജയിലുകളില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് മല്യയും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷ പരിശോധന സര്‍ക്കാര്‍ നടത്തിയിരുന്നു.

Top