വിജയ്-ലോകേഷ് കനകരാജ് കോംബോ വീണ്ടും ?

കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വമ്പന്‍ ഹിറ്റ് സ്വന്തമാക്കിയ സിനിമയാണ് വിജയ് നായകനായി എത്തിയ മാസ്റ്റര്‍. വിജയിയും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആയിരുന്നു. ഇപ്പോഴിതാ വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

ദളപതി 67നായാണ് ഇരുവരും ഒന്നിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ ലളിത് കുമാര്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം, വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുകയെന്ന വാര്‍ത്ത വന്നിരുന്നു. വിജയ്‌ക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി തെലുങ്ക് താരം നാനിയും അഭിനയിക്കുന്നുണ്ട്.

Top