ലിയോയിലെ കഴുതപ്പുലി ഫൈറ്റ് സീന്‍; ചിലവഴിച്ചത് കോടികള്‍

സിനിമാ പ്രേമികള്‍ ഓന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. വിക്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ലോകേഷ് ചിത്രങ്ങളില്‍ ഇതുവരെ കാണാത്തതരം ആക്ഷന്‍ രംഗങ്ങള്‍ ലിയോയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതില്‍ പ്രധാനം കഴുതപ്പുലിയുമായുള്ള വിജയിയുടെ ഒരു ഏറ്റുമുട്ടല്‍ രംഗമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതല്‍ ട്രെയ്‌ലര്‍ റിലീസ് ഡേറ്റ് അനൌണ്‍സ്‌മെന്റ് പോസ്റ്ററില്‍ വരെ ഈ രംഗം ശ്രദ്ദോയമാണ്.

പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മഞ്ഞ് മൂടിയ മലനിരകളില്‍ വച്ച് വന്യജീവിയുമായുള്ള വിജയിയുടെ ഈ നേര്‍ക്കുനേര്‍ ഫൈറ്റിന് വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയത് എന്നാണ് വിവരം. ഈ ഒറ്റ സീക്വന്‍സിനുവേണ്ടി മാത്രം 10 മുതല്‍ 15 കോടി വരെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ചെലവഴിച്ചിരിക്കുന്നത്. ഒക്ടോബര്‍ 5 ന് എത്തുന്ന ട്രെയ്‌ലറിലും ഈ സീക്വന്‍സില്‍ നിന്നുള്ള ചില ഷോട്ടുകള്‍ ഉണ്ടായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴ്‌നാട് തിയറ്റര്‍ അവകാശം വിറ്റ വകയില്‍ മാത്രം 101 കോടിയാണ് ചിത്രം സമാഹരിച്ചിരിക്കുന്നത്. കേരളത്തിലെ വിജയ് ആരാധകരിലും വലിയ ആകാംക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

Top