പുതിയ വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലെയെ നിയമിച്ചു

ന്യൂഡല്‍ഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി മുതിര്‍ന്ന നയതന്ത്ര വിദഗ്ധന്‍ വിജയ് കേശവ് ഗോഖലെയെ കേന്ദ്രം നിയമിച്ചു. നിലവിലെ സെക്രട്ടറി എസ്.ജയശങ്കറിന്റെ കാലാവധി ജനുവരി 28ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

രണ്ടു വര്‍ഷമാണ് വിജയ് കേശവിന്റെ കാലാവധി. 1981 ലെ ഐ.എഫ്.എസ് ബാച്ച് ഉദ്യോഗസ്ഥനാണ് വിജയ് കേശവ് ഗോഖലെ. ഇന്ത്യയുടെ ചൈനീസ് സ്ഥാനപതിയായിരുന്നു അദ്ദേഹം. നിലവില്‍ വിദേശകാര്യ വകുപ്പിലെ സാമ്പത്തിക കാര്യങ്ങളുടെ സെക്രട്ടറിയാണ്.

2015 ജനുവരി 29നായിരുന്നു ഇപ്പോഴത്തെ സെക്രട്ടറി എസ്.ജയശങ്കര്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായിരുന്നെങ്കിലും ഒരു വര്‍ഷത്തേക്ക് കൂടി നിയമനം നീട്ടി നല്‍കുകയായിരുന്നു.

Top