തമിഴ്‌നാട്ടില്‍ വിജയ് കാന്തിന്റെ പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് നടന്‍ വിജയ്കാന്തിന്റെ ഡിഎംഡികെ എന്‍.ഡി.എ സഖ്യം വിട്ടു. ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തത് കാരണമാണ് തീരുമാനം. മൂന്ന് ഘട്ടമായി നടന്ന ചര്‍ച്ചയിലും സീറ്റ് ധാരണയായില്ലെന്ന് വിജയ് കാന്ത് അറിയിച്ചു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എന്‍ഡിഎ സഖ്യം വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ഡിഎംഡികെ. ആദ്യം 41 സീറ്റാവശ്യപ്പെട്ട ഡിഎംഡികെ ചര്‍ച്ചകള്‍ക്കൊടുവില്‍ 23 സീറ്റെങ്കിലും വേണമെന്ന നിലപാടില്‍ ഉറച്ച് നിന്നു. 15 സീറ്റാണ് എ.ഐ.എ.ഡി.എം.കെ നല്‍കാമെന്ന് അറിയിച്ചത്.

 

Top