കണ്ടു പഠിക്കുക, സഹായ ഹസ്തവുമായി വിജയ് ഫാൻസ് രംഗത്ത്

കൊല്ലം: മഴക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി കൊല്ലത്തെ വിജയ് ഫാന്‍സുകാരും രംഗത്ത്.

തമിഴകത്തിന്റെ ഇളയ ദളപതി വിജയിയുടെ മരണപ്പെട്ട സഹോദരി വിദ്യയുടെ പേരില്‍ തുടങ്ങിയ വിദ്യാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തിയിരിക്കുന്നത്. ഭക്ഷ്യസാധനങ്ങളും അവശ്യവസ്തുക്കളും പ്രളയബാധിത പ്രദേശത്ത് വോളന്റിയര്‍മാര്‍ എത്തിച്ചു കൊടുത്തു.


നീണ്ടകരയില്‍ ചവറ എം.എല്‍.എ വിജയന്‍പിള്ളയാണ് സാധനങ്ങള്‍ ഏറ്റുവാങ്ങിയത്. 15 പ്രവര്‍ത്തരും വോളന്റിയര്‍മാരായി പ്രളയബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ബോട്ടുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിലും അവര്‍ ഏര്‍പ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണയും കേരളത്തെ ദുരിതത്തിലാക്കിയ മഹാ പ്രളയത്തില്‍ വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ കാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എത്തിച്ചു നല്‍കിയിരുന്നു.

Top