വിജയ്ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരത്തിനുള്ള മുംബൈ ടീമില്‍ ഇന്ത്യന്‍ താരങ്ങള്‍

വിജയ്ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരത്തിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ദേശീയ താരങ്ങളായ പ്രിഥ്വി ഷായേയും, അജിങ്ക്യ രഹാനെയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പ് രോഹിത് ശര്‍മ്മയും ടീമിനോടൊപ്പം ചേര്‍ന്നിരുന്നു.

ഈ മാസം 17 ന് ഹൈദരാബാദിനെതിരെയാണ് വിജയ്ഹസാരെ ട്രോഫിയില്‍ മുംബൈയുടെ സെമിഫൈനല്‍ പോരാട്ടം നടക്കുന്നത്. 20ം തീയതിയാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം. ഒക്ടോബര്‍ 17 ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ മുംബൈ, ഹൈദരാബാദിനേയും, 18 ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഡെല്‍ഹി ജാര്‍ഖണ്ടിനേയുമാണ് നേരിടുന്നത്.

Top