വിജയ് ഹസാരെ ട്രോഫി: മുംബൈക്ക് നാലാം കിരീടം: പൃഥ്വി ഷായ്ക്ക് റെക്കോർഡ്

ന്യൂഡൽഹി: ഇത്തവണത്തെ വിജയ് ഹസാരെ ഏകദിന ട്രോഫിയിൽ മുംബൈ ചാംപ്യൻമാരായി. ഉത്തർപ്രദേശ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ എട്ടു ഓവർ ബാക്കി നിൽക്കെ ആറു വിക്കറ്റിന് വിജയിച്ചു.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 312 റണ്‍സ്.

ഓപ്പണര്‍ മാധവ് കൗശിക് 156 റണ്‍സ് നേടി. 156 പന്തുകളില്‍ നിന്ന് പതിനഞ്ച് ഫോറും നാല് സിക്‌സറും പറത്തിയാണ് കൗശിക് അത്രയും റണ്‍സ് നേടിയത്. മറ്റൊരു ഓപ്പണറായ സമര്‍ഥ് സിങ് 55 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് 122 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ആദിത്യ താരെയുടെ സെഞ്ചുറിക്കരുത്താണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. വിക്കറ്റ് കീപ്പറായ ആദിത്യ താരേ പുറത്താകാതെ 107 പന്തിൽ നിന്നും 118 റൺസ് നേടി. 18 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു താരെയുടെ ഇന്നിങ്ങ്സ്. മുംബൈ ക്യാപ്റ്റൻ പൃഥ്വി ഷാ പത്തു ബൗണ്ടറികളും നാലു സിക്സറും അടക്കം 39 പന്തുകളിൽ നിന്നും 73 റൺസ് നേടി.

Top