വിജയ് ഹസാരെ ട്രോഫി: കേരളത്തെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് കര്‍ണാടക

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ഒൻപത് വിക്കറ്റ് തോൽവി. 278 റണ്‍സിന്റെ വിജയലക്ഷ്യം കേരളം മുന്നോട്ട് വെച്ചപ്പോൾ 45.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കര്‍ണാടക മറികടന്നു.(ഒരു വിക്കറ്റ് നഷ്ടം)

13 ഫോറും രണ്ട് സിക്‌സും കൈവരിച്ച് ദേവ്ദത്ത് പടിക്കല്‍ 126 റണ്‍സ് നേടി. സമര്‍ഥ് 51 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെ 62 റണ്‍സ് നേടി. സിദ്ധാര്‍ഥ് കെ വി 84 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു.വത്സല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവരുടെ  മാന്യമായ സ്കോര്‍ കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

Top