വിജയ് ഹസാരെ ട്രോഫി: കേരളം ക്വാർട്ടർ ഫൈനലിൽ

വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനലിലേക്ക്.ഗ്രൂപ്പ് മത്സരങ്ങളിൽനിന്ന് ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക.‌ അതേസമയം, ക്വാർട്ടറിൽ കടന്ന കേരളത്തിനൊപ്പം സഞ്ജു സാംസൺ കളിക്കില്ല. പരുക്ക് മൂലമാണ് സഞ്ജുവിന് സാധ്യത നഷ്ടമായത്.പകരക്കാരനായി പേസ് ബോളർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി.

5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ ക്വാർട്ടർ  ഉറപ്പിച്ചു. മികച്ച റൺറേറ്റുള്ള ഉത്തർപ്രദേശും ക്വാർട്ടറിലെത്തി.റൺറേറ്റിൽ പിന്നിലായതോടെയാണ് കേരളം ഏഴാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തിയത്.

Top