വിജയ് ഹസാരെ ട്രോഫി; ഒഡീഷക്കെതിരെ കേരളത്തിന് ജയം; സെഞ്ചുറിയുമായി ഉത്തപ്പ

ബാംഗ്ലൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഒഡീഷയെ 34 റണ്‍സിനാണ് കേരള ടീം കീഴ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 38.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം കളി നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാതിരുന്നതോടെ മഴ നിയമപ്രകാരം കേരളം 34 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോര്‍ ഒഡീഷ 45 ഓവറില്‍ 258/8, കേരളം 38.2 ഓവറില്‍ 233/4.

സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്‍റെ ജയം ഉറപ്പിച്ചത്. 85 പന്തില്‍ 10 ഫോറും നാലും സിക്സും ഉൾപ്പെടെ 107 റണ്‍സാണ് ഉത്തപ്പ തന്റെ അക്കൗണ്ടിലാക്കിയത്. വിഷ്ണു വിനോദ്(24 പന്തില്‍ 28), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(40), വത്സല്‍ ഗോവിന്ദ്(29*), മുഹമ്മദ് അസറുദ്ദീന്‍(23*) എന്നിവരും കേരളത്തിനായി തിളങ്ങി. അതേസമയം, സഞ്ജു സാംസണ്‍(4) നിരാശപ്പെടുത്തി. തിങ്കളാഴ്ച ഉത്തര്‍പ്രദേശുമായാണ് കേരളത്തിന്‍റെ രണ്ടാം മത്സരം.

Top