സൗരാഷ്ട്രയെ 41 റണ്‍സിന് തോല്‍പ്പിച്ച് വിജയ് ഹസാരെ കിരീടം കര്‍ണാടകയ്ക്ക്

karnataka

ന്യൂഡല്‍ഹി: ഫൈനലില്‍ സൗരാഷ്ട്രയെ 41 റണ്‍സിന് തോല്‍പ്പിച്ച് വിജയ് ഹസാരെ കിരീടം കര്‍ണാടക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 45.5 ഓവറില്‍ 253 റണ്‍സിന് ഓള്‍ഔട്ടായി. സൗരാഷ്ട്രയുടെ പോരാട്ടം 46.3 ഓവറില്‍ 212 റണ്‍സില്‍ അവസാനിച്ചു.

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നേടിയ 90 റണ്‍സാണ് കര്‍ണാടകയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Top