വിജയ് ഹസാരെ ട്രോഫി : കേരളത്തെ സച്ചിന്‍ ബേബി നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ സച്ചിന്‍ ബേബി നയിക്കും. ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍, വിനൂപ് എസ്, മനോഹരന്‍, അക്ഷയ് ചന്ദ്രന്‍, മിഥുന്‍ എസ്, നിഥിഷ് എംഡി, അഭിഷേക്, മോഹന്‍, ഫാനൂസ് എഫ്, ബേസില്‍ തമ്പി, അക്ഷയ് കെ സി എന്നിവരാണ് ടീമിലുള്ളത്.

സച്ചിനെതിരെ ടീമിലെ മറ്റു താരങ്ങള്‍ ആഭ്യന്തര കലഹമുണ്ടാക്കിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ സച്ചിന്‍ ബേബിയോട് ക്യാപ്റ്റനായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. സച്ചിനെതിരെ പരാതി നല്‍കിയ താരങ്ങള്‍ക്കെതിരെ കെ സി എ നടപടിയെടുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 19 മുതല്‍ ഡല്‍ഹിയിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. 19ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെയാണ് നേരിടുന്നത്.

സെപ്റ്റംബര്‍ 21ന്‌ കേരളം ഒഡീഷയെയും, 23 ന് കേരളം ചത്തീസ്ഗഡിനെയും, 24ന് കേരളം മദ്ധ്യപ്രദേശിനെയും, 28ന് കേരളം ഡല്‍ഹിയെയും, ഒക്ടോബര്‍ രണ്ടിന് കേരളം ഹൈദരാബാദിനെയും, നാലിന് കേരളം ഉത്തര്‍പ്രദേശിനെയും, ഒക്ടോബര്‍ 8ന് കേരളം സൗരാഷ്ട്രയെയും നേരിടും.

Top